അമേരിക്കൻ വ്യോമാതിർത്തിയിലെ അജ്ഞാത ബലൂണുകൾ: ഒരു ബലൂണിന് അവകാശവാദവുമായി രാജ്യത്തെ ഹോബി ഗ്രൂപ്പ്

അമേരിക്കൻ വ്യോമാതിർത്തിയിലെ അജ്ഞാത ബലൂണുകൾ: ഒരു ബലൂണിന് അവകാശവാദവുമായി രാജ്യത്തെ ഹോബി ഗ്രൂപ്പ്

വാഷിംഗ്ടൺ: തെക്ക് കിഴക്കൻ അലാസ്കയ്ക്ക് മുകളിലൂടെ പറന്നതായി കഴിഞ്ഞ ഫെബ്രുവരി 11 ന് കണ്ടെത്തിയ ബലൂൺ ഒരു അമേരിക്കൻ ഹോബി ഗ്രൂപ്പിന്റേതെന്ന് സംശയം. അധികൃതർ ബലൂൺ വെടിവെച്ചിട്ട ദിവസത്തിന് ശേഷം തങ്ങളുടെ പിക്കോ ബലൂണുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് വടക്കൻ ഇല്ലിനോയിസ് ബോട്ടിൽക്യാപ്പ് ബലൂൺ ബ്രിഗേഡ് വ്യക്തമാക്കി.

താപനില, ഈർപ്പം, മർദ്ദം അല്ലെങ്കിൽ കാറ്റിന്റെ പ്രവാഹങ്ങൾ എന്നിവ അളക്കാൻ കഴിയുന്ന ട്രാക്കറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ ബലൂണാണ് പിക്കോ ബലൂൺ. സൈന്യം വെടിവെച്ചിട്ട മൂന്ന് ബലൂണുകളിൽ ഒന്നായിരിക്കാം ഇതെന്നാണ് നിഗമനം.

വടക്കൻ ഇല്ലിനോയിസ് ബോട്ടിൽക്യാപ്പ് ബലൂൺ ബ്രിഗേഡ് വ്യക്തമാക്കുന്നത് അനുസരിച്ച് ആറ് തവണ ലോകം ചുറ്റിയ ബലൂണാണിത്. അലാസ്കയുടെ തെക്ക് പടിഞ്ഞാറ് കോണിലുള്ള ഹാഗെമിസ്റ്റർ ദ്വീപിനടുത്താണെന്ന് അവസാനമായി ബലൂൺ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങൾ നിലച്ചത്.

പ്രക്ഷേപണങ്ങൾക്കിടയിൽ കാര്യമായ ഇടവേളകൾ ഉണ്ടാകുന്നത് അസാധാരണമല്ലെന്ന് സ്ഥാപനം അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു. മുമ്പ് 30 ദിവസം വരെയുള്ള ഇടവേളകളിൽ ബലൂണിൽ നിന്ന് പ്രക്ഷേപണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സോളാർ പാനലുകൾക്ക് സൂര്യപ്രകാശത്തിന്റെ ലഭ്യതയിലുണ്ടാകുന്ന വ്യത്യാസം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.

10 അംഗങ്ങളുമായി 2021 ൽ സ്ഥാപിതമായ ഗ്രൂപ്പ് 47,000 അടി വരെ ഉയരമുള്ള ഹൈഡ്രജൻ നിറച്ച ബലൂണിൽ ജിപിഎസ് ട്രാക്കിംഗും ആന്റിനകളുമുള്ള ചെറിയ ട്രാൻസ്മിറ്ററുകൾ അയയ്ക്കുന്നുണ്ട്. കൂടാതെ രണ്ട് ബലൂണുകൾ ലോകമെമ്പാടും സഞ്ചരിക്കുന്നു.

അതേസമയം അധികാരികൾ താഴെയിറക്കിയ ബലൂൺ തങ്ങളുടേതാണെന്ന് ഇതുവരെ വസ്തുതാപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി.

യുകോൺ പ്രദേശത്തിന് മുകളിലൂടെ പറന്ന, അമേരിക്കൻ എയർഫോഴ്സ് ജെറ്റ് വെടിവച്ചിട്ട വസ്തുവിന്റെ ഒരു ഭാഗവും കണ്ടെടുത്തിട്ടില്ല. അവ കണ്ടെടുക്കുന്നത് വരെ, ആ വസ്തു തിരിച്ചറിയാവുന്ന പിക്കോ ബലൂണാണെന്ന് സ്ഥിരീകരിക്കുന്നത് വരെ അത് തങ്ങളുടേതാണെന്ന് പറയാൻ കഴിയില്ലെന്ന് അവർ വിശദീകരിക്കുന്നു.

ബലൂണിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടാൻ ആരും മുന്നോട്ട് വന്നിട്ടില്ലെന്നും ഇല്ലിനോയിസ് ഗ്രൂപ്പിന് വേണ്ടി ആരംഭിച്ച ഔദ്യോഗിക നടപടിക്രമങ്ങളൊന്നും തനിക്ക് അറിയില്ലെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറയുന്നു.

അതിനിടെ വെടിയേറ്റ മറ്റ് മൂന്ന് വസ്തുക്കളിൽ രണ്ടെണ്ണത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി അമേരിക്കൻ മിലിട്ടറിയുടെ നോർത്തേൺ കമാൻഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

2023 ഫെബ്രുവരി 10, 12 തീയതികളിൽ വെടിവെച്ചിട് വസ്തുക്കളുടെ അവശിഷ്ടങ്ങളൊന്നും തിരച്ചിൽ കണ്ടെത്തിയിട്ടില്ലാത്തതിനാൽ, അലാസ്കയിലെ ഡെഡ്‌ഹോർസിനടുത്തും ഹ്യൂറോൺ തടാകത്തിലും ഇന്ന് തിരച്ചിൽ അവസാനിപ്പിന്നുവെന്നാണ് പ്രസ്താവനയിൽ വിശദീകരിക്കുന്നത്.

അതേസമയം ഫെബ്രുവരി നാലിന് അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിൽ നിന്ന് സൗത്ത് കരോലിനയിൽ നിന്ന് സെൻസറുകളും മറ്റും ശേഖരിച്ചതായി കണ്ടെത്തിയെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.

ചൈനീസ് ബലൂണിൽ നിന്നുള്ള അവസാന അവശിഷ്ടങ്ങൾ കൂടുതൽ വിശകലനത്തിനായി വിർജീനിയയിലെ എഫ്ബിഐ ലബോറട്ടറിയിലേക്ക് കൊണ്ടുപോകും. സംഭവത്തോടെ വ്യോമ, സമുദ്ര സുരക്ഷാ പരിധികൾ ഉയർത്തിയതായി അമേരിക്കൻ മിലിട്ടറിയുടെ നോർത്തേൺ കമാൻഡ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.