കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്ട്‌സ് കോളജിലെ പരിപാടിയിലാണ് വിലക്ക്. കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കോളേജ് പ്രിന്‍സിപ്പല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. എന്നാല്‍ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലോ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇന്ധന സെസില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. വാഹനവ്യൂഹത്തില്‍ ഏറ്റവും മുന്നിലായി ഒന്നാം പൈലറ്റ്. പിന്നിലായി രണ്ടാം പൈലറ്റ്. അതു കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാര്‍. പിന്നാലെ 2 എസ്‌കോര്‍ട്ട് വാഹനവും കമാന്‍ഡോകളുടെ ഒരു സ്‌ട്രൈക്കര്‍ ഫോഴ്‌സും ഒടുവില്‍ ഒരു കാറും. ആകെ ഏഴ് വാഹനങ്ങളുടെ നിര. എല്ലാത്തിലുമായി 30 മുതല്‍ 40 പൊലീസുകാര്‍ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.