തിരുവനന്തപുരം: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തടവുകാരന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ സിബിഐ. മൊഴിയില്‍ ആധികാരികതയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ പോക്‌സോ കേസിലെ പ്രതിയുടെ മൊഴി സിബിഐ തള്ളി. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്‌നയുടെ തിരോധാനത്തില്‍ ബന്ധമുണ്ടെന്നായിരുന്നു പ്രതി നല്‍കിയ മൊഴി.
പത്തനംതിട്ടയില്‍ നിന്നും ജസ്‌നയെന്ന വിദ്യാര്‍ഥിനിയെ കാണാതായിട്ട് അഞ്ച് വര്‍ഷം കഴിയുന്നു. സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് പൂജപ്പുര ജയിലില്‍ നിന്നും പോസ്‌കോ തടവുകാരന്റെ വിളിയെത്തുന്നത്.
മോഷണക്കേസില്‍പ്പെട്ട് സെല്ലിലുണ്ടായിരുന്ന പത്തനംതിട്ടക്കാരന് ജസ്‌ന തിരോധാനത്തില്‍ ബന്ധമുണ്ടെന്നായിരുന്നു മൊഴി. പത്തനംതിട്ട സ്വദേശിയായതിനാല്‍ ആദ്യം മൊഴി ഗൗരവമായി എടുത്ത സിബിഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു. സെല്ലില്‍ ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ പറഞ്ഞതാണ് താന്‍ ആവര്‍ത്തിച്ചതെന്നാണ് ഇയാള്‍ സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മൊഴിയില്‍ വ്യക്തയില്ലെന്ന് ബോധ്യപ്പെട്ടതോടെ മൊഴി തള്ളിക്കളയുകയായിരുന്നു.
2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.