കുരുക്ക് മുറുകുന്നു; മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും

കുരുക്ക് മുറുകുന്നു; മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കും

ഇന്‍സ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് അറസ്റ്റിലായേക്കുമെന്നു റിപ്പോര്‍ട്ട്. സ്വന്തം പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫിനു (പിടിഐ) വേണ്ടി വിദേശഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) അന്വേഷണം ആരംഭിച്ചിരുന്നു.

അറസ്റ്റിനായി നാലംഗ സംഘത്തെ എഫ്‌ഐഎ രൂപീകരിച്ചെന്നും ഡയറക്ടര്‍ ജനറലില്‍ നിന്ന് അന്തിമാനുമതി തേടിയിരിക്കുകയാണന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു.

ഇമ്രാനും മറ്റു പത്ത് പേരും ഒരു സ്വകര്യ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് ലംഘിച്ചെന്നാണ് കേസ്. പിടിഐയുടെ സ്ഥാപകാംഗം അക്ബര്‍ എസ്. ബാബര്‍ ആണ് 2014 ല്‍ ഇതുസംബന്ധിച്ച് ആദ്യം പരാതി നല്‍കിയത്. സോഴ്സുകള്‍ കാണിക്കാതെ വിദേശികളില്‍ നിന്ന് വലിയ തുകകള്‍ പാര്‍ട്ടിയുടെ പേരില്‍ കൈപ്പറ്റി എന്നാണ് ആരോപണം.

അതേസമയം ഇലക്ഷന്‍ കമീഷനെതിരെയുള്ള പ്രതിഷേധങ്ങളില്‍ എടുത്ത കേസിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാനെതിരെ കോടതി നടപടി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.