സില്‍വര്‍ ലൈന്‍: സംസ്ഥാനം ചിലവാക്കിയത് 65.72 കോടി രൂപ

സില്‍വര്‍ ലൈന്‍: സംസ്ഥാനം ചിലവാക്കിയത് 65.72 കോടി രൂപ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇതുവരെ സംസ്ഥാനം ചിലവഴിച്ചത് 65.72 കോടി രൂപ. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയില്‍ നിന്ന് പിന്നോക്കം പോകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി 10.76 കോടി രൂപ ചെലവായി. വാഹന വാടക മാത്രം 14 ലക്ഷത്തിലധികമായി. കെട്ടിട വാടക 21 ലക്ഷത്തിലധികം കണ്‍സള്‍ട്ടന്‍സി ഫീ ആയി 33 കോടി രൂപയും ചിലവായി.

ഫീസിബിലിറ്റി പഠനത്തിനായി 79 ലക്ഷത്തിലധികവും സര്‍വേ വര്‍ക്കിനായി 3.43 കോടി രൂപയും മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷത്തിലധികവും ചിലവായെന്നാണ് കണക്കുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.