ഗുണ്ടാ ബന്ധം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി

ഗുണ്ടാ ബന്ധം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം.

ഗുണ്ടാബന്ധമുള്ളവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അവസരം നല്‍കരുതെന്ന് ഡിജിപി പറഞ്ഞു. ഗുണ്ടകളുമായി ബന്ധമുള്ളവരുടെ വിവരം പൊലീസ് ആസ്ഥാനത്ത് നല്‍കണം. കൃത്യമായ നിയമോപദേശം തേടി നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും ഇക്കാര്യം ശ്രദ്ധിക്കണം. ഉന്നതതല യോഗം കഴിഞ്ഞ ആറുമാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നതു സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഉണ്ടായി.

ഈ മുന്നേറ്റം ശക്തമായി കൊണ്ടുപോകാന്‍ ലഹരി മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. കൂടാതെ കാപ്പാ നിയമപ്രകാരമുള്ള നടപടിക്രമങ്ങളില്‍ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.