അമേരിക്കയിൽ ടെക്‌സാസിൽ അര ടൺ ഭാരമുള്ള ഉൽക്ക പതിച്ചതായി സ്ഥിരീകരിച്ച് നാസ

അമേരിക്കയിൽ ടെക്‌സാസിൽ അര ടൺ ഭാരമുള്ള ഉൽക്ക പതിച്ചതായി സ്ഥിരീകരിച്ച് നാസ

ഓസ്റ്റിൻ: അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ അര ടൺ ഭാരമുള്ള ഉൽക്ക പതിച്ചതായി സ്ഥിരീകരിച്ച് നാസ. ഏകദേശം 1,000 പൗണ്ട് ഭാരവും രണ്ടടി വീതിയുമുള്ള ഉൽക്കയാണ് ബുധനാഴ്ച തെക്കൻ ടെക്സാസിലെ മക്അല്ലെനിൽ തകർന്നുവീണത്.

വൈകുന്നേരം ആറ് മണിയോടെ മക്അല്ലെന് സമീപമുള്ള വിശ്രമ സ്ഥലത്തേക്ക് വന്നു വീണ ഉൽക്കാശിലയെ സംബന്ധിച്ച വസ്തുത നാസ സ്ഥിരീകരിച്ചതായി ഡാലസിലെ ഫോക്സ് സ്റ്റേഷനായ കെഡിഎഫ്ഡബ്ലിയു റിപ്പോർട്ട് ചെയ്തു.


ഉൽക്കാശില

ഉൽക്കകൾ വളരെ വേഗതയിലാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുന്നത്.എങ്കിലും പിന്നീട് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ അവയുടെ വേഗം കുറയുന്നു. മാത്രമല്ല ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് ചെറിയ ശകലങ്ങളായി വിഘടിക്കുകയും ഉൽക്കാശിലകൾ പെട്ടെന്ന് തണുക്കുകയും ചെയ്യും. അതേസമയം ഇത് പൊതുവെ പൊതുജനങ്ങൾക്ക് അപകടസാധ്യതയുള്ളതല്ലെന്നും നാസ പ്രസ്താവനയിൽ വ്യക്തമാക്കി.

അതിനിടെ ഉൽക്കയുടെ ഭാഗങ്ങൾ പതിക്കാൻ സാധ്യതയുള്ള പ്രദേശം കാണിക്കുന്ന ഭൂപടത്തോടൊപ്പം ബഹിരാകാശ ഏജൻസി സംഭവത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉൽക്ക ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് പക്ഷികൾ ചിതറിത്തെറിക്കുന്നതും സോണിക് ബൂമിന്റെ ശബ്ദം കേൾക്കുന്നതുമായി ഹോം സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കെഡിഎഫ്ഡബ്ലിയുവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈകുന്നേരം 5:30 ന് മുമ്പ് ഒരു ജിയോസ്റ്റേഷണറിയുടെ മിന്നൽ മാപ്പർ ഉൽക്കയിൽ നിന്നുള്ള ഫ്ലാഷ് പകർത്തിയതായി റിയോ ഗ്രാൻഡെ വാലിയിലെ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു.

മിന്നൽ മാപ്പർ ഉപഗ്രഹം ബഹിരാകാശത്ത് നിന്നുള്ള മിന്നലിനെ അളക്കാൻ ഉപയോഗിക്കുന്നതാണ്. ഉൽക്കാപതനം നടന്നപ്പോൾ പ്രദേശത്ത് ഇടിമിന്നൽ പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മാത്രമല്ല മക്അല്ലന് സമീപം ആകാശത്ത് ഉൽക്ക കണ്ടതായി രണ്ട് വിമാനങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ഹൂസ്റ്റണിലെ വ്യോമ ഗതാഗതം നിയന്ത്രിക്കുന്നവർ വ്യക്തമാക്കിയതായി ഹിഡാൽഗോ കൗണ്ടി ഷെരീഫ് എഡ്ഡി ഗ്യൂറ ട്വീറ്റ് ചെയ്തിട്ടുണ്ട്.

https://twitter.com/UpwardNewsHQ/status/1627783630326988800


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.