ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാവിനെ കുത്തി കൊലപ്പെടുത്തി. ഒറ്റപ്പാലത്ത് പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണ് (27) വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി 11നായിരുന്നു സംഭവം. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയദേവന്‍ പൊലീസ് കസ്റ്റഡിയിലാണ്. ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശ്രീജിത്തിന്റെ അയല്‍വാസിയാണ് ജയദേവന്‍.
ജയദേവന്‍ സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തര്‍ക്കത്തിലായി.

അമ്മയെ അടക്കം ജയദേവന്‍ മര്‍ദ്ദിച്ചു. ഇതോടെ ശ്രീജിത്തടക്കം മൂന്ന് പേര്‍ ഇടപെട്ടു. ഇതിനിടെ ഇയാള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍പും സമാനമായ രീതിയില്‍ ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്‌നത്തില്‍ ഇടപെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.