ആർച്ച് ബിഷപ്പ് ഗുജെറോത്തിയുടെ സിറിയ, തുർക്കി സന്ദർശനം സമാപിച്ചു

ആർച്ച് ബിഷപ്പ് ഗുജെറോത്തിയുടെ സിറിയ, തുർക്കി സന്ദർശനം സമാപിച്ചു

വത്തിക്കാൻ സിറ്റി: സിറിയയിലെയും തുർക്കിയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തിയുടെ സന്ദർശനം സമാപിച്ചു. സന്ദർശനത്തിനിടെ അദ്ദേഹം സഭയും പ്രാദേശിക അധികാരികളും പരിപാലിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ആവശ്യമുള്ളവർക്ക് സുരക്ഷിതവും ഏറ്റവും ഫലപ്രദമായുമായ സഹായം എത്തിക്കുന്നതിനുള്ള ഏകോപിത ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഫെബ്രുവരി ആറിന് 47,000 ത്തിലധികം പേരുടെ ജീവനെടുത്ത വൻ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ രാജ്യങ്ങൾ ആർച്ച് ബിഷപ്പ് അടുത്ത ദിവസങ്ങളിൽ സന്ദർശിച്ചിരുന്നു. പ്രത്യേകിച്ച് സിറിയയിലെ അലെപ്പോയിൽ അദ്ദേഹം രണ്ട് ദിവസം ചെലവഴിച്ചു.


അവിടെ ക്രിസ്ത്യൻ-മുസ്ലീം മത സമൂഹങ്ങൾ നടത്തുന്ന ഇടങ്ങളിലും പൊതു കെട്ടിടങ്ങളിലും സ്കൂളുകളിലും താൽക്കാലിക അഭയം കണ്ടെത്തിയ നിരവധി കുടുംബങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദുരിതമനുഭവിക്കുന്ന അനേകം ആളുകൾക്ക്, പ്രത്യേകിച്ച് അമ്മമാർ, വികലാംഗർ, കുടുംബങ്ങളോടൊപ്പം കഴിയാൻ സാധിക്കാത്ത വൃദ്ധർ എന്നിവർക്ക് ആർച്ച് ബിഷപ്പ് ക്ലാവുദിയൊ ഗുജെറോത്തി സാന്ത്വനവും മുന്നോട്ടുള്ള യാത്രയിൽ പ്രോത്സാഹനവും നൽകി.

നഗരത്തിലെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു അടിയന്തര കമ്മീഷൻ രൂപീകരിച്ച അലപ്പോയ്ക്ക് പുറമേ, തീരപ്രദേശങ്ങളിലെയും പ്രത്യേകിച്ച് ലറ്റാക്വിയിലെയും ഇഡ്‌ലിബ് പ്രവിശ്യയിലെയും മാനുഷിക പ്രവർത്തനങ്ങളും അദ്ദേഹം നിരീക്ഷിച്ചു.

നിരന്തരമായ മാനുഷിക സഹായവും ഏകോപന ശ്രമങ്ങളും നൽകുന്ന സിറിയയിലെ ഡമാസ്കസിലുള്ള മാർപ്പാപ്പയുടെ പ്രതിനിധിയുമായ ഏകോപിപ്പിച്ച്, എപ്പിസ്‌കോപ്പൽ കമ്മീഷൻ ചാരിറ്റി സേവനത്തിനായി വിദഗ്ദ്ധരായ സഹകാരികളെ എത്തിച്ച് നൽകികൊണ്ട് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.


ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകൾ, അനുഗ്രഹം, ഐക്യദാർഢ്യം എന്നിവ അറിയിക്കുന്നതിലാണ് തന്റെ തുർക്കി, സിറിയ സന്ദർശനം ഊന്നൽ നൽകിയതെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. മാത്രമല്ല മുന്നോട്ടുള്ള യാത്രകളിലും സഭയ്ക്ക് ജനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സഹായിക്കാൻ കഴിയുമെന്ന് മനസിലാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോശമായ സാഹചര്യങ്ങളിൽ ആവശ്യമായ മാനുഷിക സഹായം നൽകുന്നതിലെ വെല്ലുവിളികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് സിറിയയിലെ യുദ്ധമേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം കാരണം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. സിറിയയിലെ കഷ്ടപ്പാടുകളിൽ ആർച്ച് ബിഷപ്പ് ഗുജെറോത്തി വിലപിച്ചു.

പന്ത്രണ്ട് വർഷത്തെ യുദ്ധം ആ രാജ്യത്തെ സമൂഹത്തെ മുഴുവൻ ശിഥിലമാക്കിയിരിക്കുന്നു. പൊതുനന്മയ്ക്ക് മുൻഗണന നൽകികൊണ്ട് സിറിയയിൽ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും അടിയന്തിര ആവശ്യകത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


സിറിയയിൽ ജനങ്ങൾ പുറത്തുപോകാൻ കഴിയാതെയാണ് ജീവിക്കുന്നത്. മാത്രമല്ല പൂർണ്ണമായും നശിച്ച പ്രദേശങ്ങളിൽ തുടരാൻ അവർ നിർബന്ധിതരാകുന്നു. ആരോഗ്യ സേവനങ്ങൾ, സ്‌കൂളുകൾ, തൊഴിലവസരങ്ങൾ എന്നിവ ഇല്ലാത്തതും യുദ്ധം കാരണം ഏർപ്പെടുത്തിയ ഉപരോധം മൂലമുണ്ടായ ഒറ്റപ്പെടലിനെ തുടർന്ന് സാധാരണക്കാരുടെ സ്ഥിതി കൂടുതൽ മോശമായതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഈ ദയനീയ സാഹചര്യത്തെക്കുറിച്ച് പലർക്കും അറിയില്ല. "ആരാണ് സിറിയയെക്കുറിച്ച് സംസാരിക്കുന്നത്? ആരും പറയുന്നില്ല" എന്ന് അദ്ദേഹം വിലപിച്ചു.

ഈ രാജ്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ആഗോളതലത്തിൽ ചിന്തിക്കാനും രാഷ്ട്രീയ യാഥാർത്ഥ്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പുനർവിചിന്തനം ചെയ്യാനും അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. അടിയന്തിര മാനുഷിക സഹായം ആവശ്യമുള്ളവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നാമെല്ലാവരും പ്രവർത്തിക്കുമ്പോൾ അത് മികച്ച രീതിയിൽ സാധ്യമാക്കാനാകുമെന്നും ആർച്ച് ബിഷപ്പ് ഗുജെറോത്തി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.