നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; മലപ്പുറം സ്വദേശിയില്‍ നിന്നും 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; മലപ്പുറം സ്വദേശിയില്‍ നിന്നും 53 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്തരാഷട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 53 ലക്ഷം രൂപയുടെ 1259 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസലാണ് സ്വര്‍ണം കടത്തിയത്. ഇയാള്‍ ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലും സമാനമായ സംഭവം ഉണ്ടായി. എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുച്ചിറപ്പള്ളി വിമാനതാവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 281 ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. യാത്രക്കാരന്‍ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റെ് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.