ന്യൂഡല്‍ഹി: മേഘാലയയും നാഗാലാന്‍ഡും പോളിങ് ബൂത്തില്‍. ഇരു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മേഘാലയയില്‍ 369 ഉം നാഗാലാന്‍ഡില്‍ 183 ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ഇരു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിന് വോട്ടെണ്ണും. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എന്നിവ തമ്മിലുള്ള പോരാട്ടമാണ് മേഘാലയയില്‍.
നാഗാലാന്‍ഡില്‍, സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി (എന്‍ഡിപിപി) സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്.
വോട്ടെടുപ്പിനായി വിപുലമായ സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്ക് പോളിങ് സാമഗ്രികള്‍ സഹിതം പോളിങ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.