400 ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; ധനമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി

400 ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; ധനമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് പരാതി

തിരുവനന്തപുരം: ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ സ്പീക്കര്‍ക്ക് പരാതി.

400 ചോദ്യങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നല്‍കാത്തത്. എ.പി അനില്‍കുമാര്‍ ആണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

പ്രതിപക്ഷം ഡാറ്റ വെച്ചാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഒന്നും സര്‍ക്കാരിന് കൃത്യമായ ഉത്തരങ്ങളില്ല. ധനമന്ത്രിക്ക് ഒന്നും അറിയുന്നില്ല. വന്‍ അഴിമതി നടക്കുകയാണ്.

റവന്യു കമ്മി ഗ്രാന്‍ഡ് കേന്ദ്രം വെട്ടി കുറച്ചതല്ല. കേന്ദ്രത്തിന്റെ കുഴപ്പം അല്ല. സര്‍ക്കാര്‍ ഒരു ചെറു വിരല്‍ അനക്കുന്നില്ല. ജിഎസ്ടി എന്താണ് എന്ന് പോലും ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.