ഗൂഗിള്‍ പേ സൗകര്യം ഇനി കുവൈറ്റിലും ലഭ്യമാകും

ഗൂഗിള്‍ പേ സൗകര്യം ഇനി കുവൈറ്റിലും ലഭ്യമാകും

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് പേയ്മന്‍റിനായി ഗൂഗിള്‍ പേ സേവനം ആരംഭിച്ചതായി കുവൈറ്റ് നാഷണല്‍ ബാങ്ക്. ആപ്പിള്‍ പേ, സാംസങ്ങ് പേ എന്നിവയ്ക്ക് പിന്നാലെയാണ് ഗൂഗിള്‍ പേ സേവനവും ആരംഭിച്ചിരിക്കുന്നത്. നിബന്ധനകള്‍ക്ക് വിധേയമായാണ് പേയ്മെന്‍റ് സംവിധാനം പ്രവർത്തിക്കുക. ഇതോടെ ഗൂഗിള്‍ പേ സേവനം ലഭിക്കുന്ന അറുപത് രാജ്യങ്ങളിലൊന്നായി മാറുകയാണ് കുവൈറ്റ്.

2022 ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈറ്റിൽ ആദ്യ കോണ്‍ടാക്ട്‍ലെസ് പേയ്മെൻ്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേയ്മെൻ്റ് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വ്യാപകമാകുന്നതായി സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.