ദുബായ് : ഇന്ന് (ഡിസംബർ 4) മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി എത്തുന്ന വിശ്വാസികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് DHA ഈ അറിയിപ്പ് പുറത്തിറക്കിയത്.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പള്ളികൾ സന്ദർശിക്കരുത്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, പ്രായമായവർ എന്നിവർ പള്ളികളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്. പള്ളികളിലെത്തുന്ന വിശ്വാസികൾ നിസ്കാര പായകൾ, വിശുദ്ധ ഖുർആൻ എന്നിവ കൈവശം കരുതേണ്ടതാണ്. വിശ്വാസികൾ അംഗശുദ്ധി വീടുകളിൽ നിന്ന് നിർവഹിക്കേണ്ടതാണ്. പള്ളികളിലെ അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ തുറക്കില്ല. പള്ളികളിലെ വിവിധ ഇടങ്ങളിലെ പ്രതലങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സ്വകാര്യ വസ്തുക്കൾ മറ്റുള്ളവരുമായി പങ്കിടരുത്. ഹസ്തദാനം ഒഴിവാക്കണം. മറ്റുള്ളവരുമായി 2 മീറ്റർ അകലം ഉറപ്പാക്കണം. പള്ളികൾക്ക് അകത്തും, പുറത്തുമുള്ള തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കേണ്ടതാണ്. മുഴുവൻ വിശ്വാസികളും മാസ്കുകൾ ധരിക്കേണ്ടതാണ്. സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. കൈകൾ ശുചിയായി സൂക്ഷിക്കേണ്ടതാണ്. കണ്ണ്, മൂക്ക്, വായ എന്നിവ കൈകൾ കൊണ്ട് സ്പർശിക്കരുത്. ഭക്ഷണം, മറ്റു സംഭാവനകൾ എന്നിവ നൽകുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.