എസ് എസ് എല്‍ സി പരീക്ഷ, ഒരുക്കങ്ങള്‍ പൂർത്തിയായി

എസ് എസ് എല്‍ സി പരീക്ഷ, ഒരുക്കങ്ങള്‍ പൂർത്തിയായി

ദുബായ്:യുഎഇയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്കുളള ഒരുക്കങ്ങള്‍ പൂർത്തിയായി. ചോദ്യപേപ്പറുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി. ഇത് ക്രോഡീകരിച്ച ശേഷം ബാങ്ക് ഓഫ് ബറോഡയിലെ ലോക്കറുകളിലേക്ക് മാറ്റി.

എട്ട് സ്കൂളുകളിലായി 518 കുട്ടികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതുന്നത്. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്. 180 കുട്ടികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫില്‍ യുഎഇയില്‍ മാത്രമാണ് പരീക്ഷ കേന്ദ്രമുളളത്. ക​ഴി​ഞ്ഞ വ​ർ​ഷം 515 കുട്ടികള്‍ ഒ​മ്പ​തു പ​രീ​ക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷയെഴുതിയത്.

മാ​ർ​ച്ച്​ ഒ​മ്പ​ത്​ മു​ത​ൽ 29 വ​രെ​യാ​ണ്​ പ​രീ​ക്ഷ. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ ഇ​ന്ന്​ അ​വ​സാ​നി​ക്കും. 10 മു​ത​ൽ 30 വ​രെ​യാ​ണ്​ കേ​ര​ള സി​ല​ബ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.