മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; 84 പേര്‍ക്കെതിരെ അന്വേഷണം

മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; 84 പേര്‍ക്കെതിരെ അന്വേഷണം

മുംബൈ: ചട്ട ലംഘനം നടത്തിയതിന് മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ബി.ജെ.പി എം.എല്‍.എ ആശിഷ് ഷെലാര്‍ ഉള്‍പ്പടെയുള്ളവരുടെ നോട്ടീസിനുള്ള മറുപടിയിലാണ് ഇത് പറഞ്ഞത്.

108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84 പേര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതില്‍ നാലെണ്ണത്തിന് ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആറ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വിശദീകരിച്ചു.

അതേസമയം ഉസ്‌ബൈക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായ കഫ് സിറപ്പ് നിര്‍മാണ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.