റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ: സ്ഥിരീകരണവുമായി സർക്കാർ; ഓഫറുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രം

റഷ്യൻ സൈന്യത്തിൽ 27 ഇന്ത്യക്കാർ: സ്ഥിരീകരണവുമായി സർക്കാർ; ഓഫറുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ നിലവിൽ 27 ഇന്ത്യൻ പൗരന്മാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിലേക്കുള്ള ഓഫറുകളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും അഭ്യർത്ഥിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു,

'ഞങ്ങൾക്ക് ലഭിച്ച വിവരം അനുസരിച്ച് നിലവിൽ 27 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ വിഷയത്തിൽ അവരുടെ കുടുംബാംഗങ്ങളുമായി ഞങ്ങൾ അടുത്ത ബന്ധത്തിലാണ്. ഞങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ഞങ്ങൾ ഈ വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാനുള്ള ഓഫറുകളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഞങ്ങൾ വീണ്ടും ശക്തമായി അഭ്യർത്ഥിക്കുന്നു. കാരണം അവരുടെ ജീവന് അപകടകരമാണ്.'- രൺധീർ ജയ്‌സ്വാൾ പറഞ്ഞു,

അടുത്തിടെ ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടു. അത്തരം റിക്രൂട്ട്‌മെന്റിന്റെ അപകടങ്ങൾ സർക്കാർ ആവർത്തിച്ച് എടുത്തു കാണിച്ചിട്ടുണ്ടെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം 127 ഇന്ത്യക്കാർ റഷ്യൻ സായുധ സേനയിൽ ചേർന്നതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. ഇതിൽ 98 പേരെ ന്യൂഡൽഹിയും മോസ്കോയും തമ്മിലുള്ള നിരന്തര ഇടപെടലിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.