ഷില്ലോങ്: പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ അഞ്ച് എംഎല്‍എമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ ഒരുഭാഗത്ത് ചര്‍ച്ചകള്‍ സജീവമായി നടത്തുന്നതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് ഗവര്‍ണറുടെ ക്ഷണം.
മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും 32 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കോണ്‍റാഡ് സാങ്മ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.
26 സീറ്റില്‍ ജയിച്ച സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ ദിവസം 32 എംഎല്‍എമാര്‍ ഒപ്പിട്ട് കത്ത് കോണ്‍റാഡ് സാങ്മ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ സാങ്മയെ ക്ഷണിച്ചത്.
60 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 30 പേരുടെ പിന്തുണ മതി. 26 സീറ്റുള്ള എന്‍പിപിക്ക് രണ്ട് സീറ്റുള്ള ബിജെപിയും രണ്ട് സ്വതന്ത്ര എംഎല്‍എമാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സീറ്റുള്ള ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേരത്തെ പിന്തുണ അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്തുണ പിന്‍വലിച്ചു. എങ്കില്‍ തന്നെയും എന്‍പിപി സംഖ്യത്തിന് 30 പേരുടെ പിന്തുണ ഉണ്ടാകും.
സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാല്‍ ഹില്‍ സ്‌റ്റേറ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും 30 എന്ന കേവല ഭൂരിപക്ഷത്തിലെത്താനാാല്‍ സാങ്മയ്ക്ക് വീണ്ടും മുഖ്യമന്ത്രിയായി തുടരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.