തീവ്രവാദത്തിനെതിരെ ഓസ്ട്രേലിയയിലും ശക്തമായ നടപടി; ജയിൽശിക്ഷ തീരാറായ മുസ്ലിം തീവ്രവാദി പുരോഹിതന്റെ പൗരത്വം റദ്ദാക്കി

തീവ്രവാദത്തിനെതിരെ ഓസ്ട്രേലിയയിലും ശക്തമായ നടപടി; ജയിൽശിക്ഷ തീരാറായ മുസ്ലിം തീവ്രവാദി പുരോഹിതന്റെ പൗരത്വം റദ്ദാക്കി

കാൻബറ: തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ട മുസ്ലിം മത പുരോഹിതന്റെ പൗരത്വം റദ്ദാക്കിക്കൊണ്ട് ഓസ്ട്രേലിയൻ ഗവൺമെന്റ് നിർണായക തീരുമാനം കൈക്കൊണ്ടു. ഓസ്ട്രേലിയയിൽ കുടിയേറിയ അൾജീരിയൻ സ്വദേശിയായ അബ്ദുൾ നാസർ ബെൻബ്രിക എന്ന മുസ്ലിം നേതാവിന്റെ പൗരത്വമാണ് ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റ് റദ്ദാക്കിയിരിക്കുന്നത്.

2005 ൽ മെൽബണിൽ ഒരു ഫുട്‌ബോൾ മത്സരത്തിൽ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദിസംഘത്തിന് നേതൃത്വം നൽകിയ കേസിൽ ശിക്ഷിക്കപ്പെട്ട അബ്ദുൾ നാസർ 2005 മുതൽ ജയിൽ ശിക്ഷയിൽ ആയിരുന്നു. അടുത്തമാസം ജയിൽ മോചിതനാകാൻ ഇരിക്കവേ ആണ് ഈ സർക്കാർ സുപ്രധാന നടപടി കൈക്കൊണ്ടത്.

ഓസ്ട്രേലിയയിൽ ജീവിക്കുന്ന ഒരാളുടെ പൗരത്വം റദ്ദാകപ്പെടു ന്നത് രാജ്യത്ത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ കേസിൽ ഉണ്ട്. ഓസ്ട്രേലിയയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി അബ്ദുൾ  ബെൻബ്രികയുടെപൗരത്വം റദ്ദാക്കിയത് തികച്ചും നീതിയുക്തമായ തീരുമാനം ആണെന്നാണ് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൻ ഇതിനോട് പ്രതികരിച്ചത്. ഏതെങ്കിലും വ്യക്തി രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് തീവ്രവാദ ഭീഷണി ഉയർത്തുന്നു എങ്കിൽ, ഓസ്ട്രേലിയ നിയമത്തിന്റെ പരിധിയിൽനിന്ന് സാധിക്കുന്ന എല്ലാ കാര്യങ്ങളും രാജ്യത്തെ രക്ഷിക്കാനായി ചെയ്യും . ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

1989 മുതൽ ഓസ്ട്രേലിയയിൽ ജീവിച്ചുവന്നഅബ്ദുൾ നേസർ ബെൻബ്രിക്ക. 2005ൽ ആണ് തീവ്രവാദ പ്രവർത്തനങ്ങളെ തുടർന്ന് അറസ്റ്റിലായത്. ഇയാളും ആറ് കൂട്ടാളികളും ചേർന്ന് 2005ൽ മെൽബണിലെ ഒരു ഫുട്ബോൾ മത്സരത്തിനിടെ ബോംബ് സ്ഫോടനം നടത്തി നിരവധിപേരെ വധിക്കാൻ പദ്ധതി ഇടുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. ഇതടക്കം മൂന്ന് തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചത്. 15 വർഷത്തേക്കുള്ള ജയിൽ ശിക്ഷ അടുത്ത മാസം തീരാൻ ഇരിക്കവേ ആണ് ഈ നിർണായക നടപടിയുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.