യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ തൊടുത്ത് നാവികസേനയുടെ പരീക്ഷണം വിജയം

യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ തൊടുത്ത് നാവികസേനയുടെ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: മൂന്ന് പ്രതിരോധ മേഖലയില്‍ നിന്നും പ്രയോഗിക്കാന്‍ കഴിയുന്ന ശബ്ദാതിവേഗ മിസൈലുകളായ ബ്രഹ്മോസ് യുദ്ധക്കപ്പലില്‍ നിന്ന് തൊടുത്ത് നാവികസേന. അറബിക്കടലില്‍ വെച്ച് നടത്തിയ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. ആദ്യമായാണ് യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ രാജ്യം പ്രയോഗിക്കുന്നത്. 

ഡി.ആര്‍.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സീക്കറും ബൂസ്റ്ററും' ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പ്രതിരോധ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതാണിത് മുതിര്‍ന്ന സൈനിക ഉദ്യോസ്ഥന്‍ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സൈനിക സംരംഭമാണ് ബ്രഹ്മോസ്. ശബ്ദത്തേക്കാള്‍ 2.8 ഇരട്ടി വേഗതയിലാണ് മിസൈല്‍ സഞ്ചരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.