മുസഫര്‍ നഗര്‍: മക്കള്‍ പരിചരിക്കുന്നില്ലെന്ന കാരണത്താല്‍ തന്റെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ സ്വത്തുക്കള്‍ യു.പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് എഴുതി നല്‍കി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍.
മുസഫര്‍ നഗറിലെ നാഥു സിങ് (80) ആണ് സ്വന്തം സ്വത്തുക്കള്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. മകനും മരുമകളും തന്നെ വേണ്ട വിധത്തില്‍ പരിചരിക്കുന്നില്ലെന്നും അതിനാല്‍ സ്വത്തുക്കള്‍ അവര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാഥു സിങ് പറഞ്ഞു.
നിലവില്‍ വൃദ്ധ സദനത്തിലാണ് നാഥു സിങിന് മകനെ ക്കൂടാതെ മൂന്ന് പെണ്‍മക്കളുമുണ്ട്. മക്കളില്‍ ആര്‍ക്കും സ്വത്തുക്കള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ചുക്കൊണ്ടുള്ള ഒരു സത്യവാങ്മൂലവും അദ്ദേഹം ഫയല്‍ ചെയ്തിട്ടുണ്ട്.
തന്റെ മരണശേഷം സ്വത്തുക്കള്‍ യു.പി ഗവര്‍ണര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് സത്യവാങ്മൂലം. താന്‍ കൈമാറിയ സ്‌കൂളോ ആശുപത്രിയോ സ്ഥാപിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
'ഈ പ്രായത്തില്‍ ഞാനെന്റെ മകനും മരുമകളോടുമൊപ്പം ജീവിക്കേണ്ടതായിരുന്നു. പക്ഷേ, അവരെന്നെ മികച്ച രീതിയില്‍ പരിചരിച്ചില്ല. അതിനാല്‍ എന്റെ സ്വത്തുക്കള്‍ പ്രയോജന പ്രദമായി ഉപയോഗിക്കുന്നതിന് ഗവര്‍ണര്‍ക്ക് കൈമാറാന്‍ ഞാന്‍ തീരുമാനിച്ചു'- നാഥു സിങ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.