425 കോടിയുടെ ഹെറോയിന്‍ വേട്ട; വന്‍ മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍

425 കോടിയുടെ ഹെറോയിന്‍ വേട്ട; വന്‍ മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍

ഗാന്ധിനഗര്‍: വന്‍ മയക്കുമരുന്ന് ശേഖരവുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍. ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നുമാണ് 425 കോടി വിലമതിയ്ക്കുന്ന 61 കിലോഗ്രാം ഹെറോയിനുമായി ആറ് ഇറാനിയന്‍ പൗരന്മാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. എടിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്.

ഇറാനിയന്‍ ബോട്ടില്‍ മയക്കുമരുന്ന് കടത്തുന്നതായി എടിഎസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന് വിവരം കൈമാറി. പിന്നാലെ ഐസിജിഎസ് മീര ബെന്‍, ഐസിജിഎസ് അഭീക് എന്നീ ഫാസ്റ്റ് പട്രോള്‍ ക്ലാസ് കപ്പലുകളില്‍ കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചു. സേനയുടെ കപ്പല്‍ കണ്ടതിനെ തുടര്‍ന്ന് ബോട്ട് ഗതിമാറി സഞ്ചരിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിശദ അന്വേഷണത്തിനായി പ്രതികളെ ഓഖയില്‍ എത്തിച്ചു.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും എടിഎസിന്റെയും സംയുക്ത ഓപ്പറേഷനുകളിലൂടെ ഇതുവരെ 2,355 കോടി രൂപയുടെ 407 കിലോഗ്രാം മയക്കുമരുന്നാണ് ഇന്ത്യന്‍ തീരത്ത് നിന്നും പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.