പാരാഗ്ലൈഡിംഗിനിടെ അപകടം; ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കി

പാരാഗ്ലൈഡിംഗിനിടെ അപകടം; ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കി

തിരുവനന്തപുരം: പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ട് പേരെയും താഴെയിറക്കി. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

പാരാഗ്ലൈഡിംഗ് ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല പാപനാശം കടപ്പുറത്താണ് അപകടമുണ്ടായത്. പൊലീസും അഗ്‌നിശമനസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.