ന്യൂഡൽഹി : കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അഭിപ്രായത്തിനെതിരെ ഔദ്യോഗികമായി പരാതി അറിയിക്കുവാൻ ഇന്ത്യ , കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഇത്തരം നടപടികൾ നയതന്ത്ര ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും എന്ന് മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ കർഷസമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി, ചില കാബിനറ്റ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന അസ്വീകാര്യമായ ഇടപെടലാണെന്ന് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്താവന കാനഡയിലെ ഇന്ത്യൻ പ്രതിനിധി മന്ദിരങ്ങൾക്കു മുന്നിൽ തീവ്രവാദികളായ ആൾക്കാരുടെ പ്രതിഷേധ പ്രകടനങ്ങൾക്കു ഇടയാകും. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും അതിന്റെ രാഷ്ട്രീയ നേതാക്കളുടെയും സമ്പൂർണ്ണ സുരക്ഷ കനേഡിയൻ സർക്കാർ ഉറപ്പുവരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രസ്താവന പറയുന്നു.
സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു ഓൺലൈൻ പരിപാടിയിൽ സംസാരിച്ച കനേഡിയൻ നേതാവ് ഈ ആഴ്ച ആദ്യം ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾതങ്ങൾശ്രദ്ധിക്കുന്നു എന്നും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സമാധാനപരമായ പ്രതിഷേധത്തിന്റെകൂടെ തന്റെ രാജ്യം എപ്പോഴും ഉണ്ടായിരിക്കുമെന്നും പറഞ്ഞു.
ട്രൂഡോയുടെ അഭിപ്രായങ്ങളെ ഇന്ത്യ അപലപിച്ചു. അവയെ അനാവശ്യം എന്ന് വിശേഷിപ്പിച്ചു.
യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്രീയക്കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ കർഷകര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിരുന്നു. എന്നാൽ ഈ വിഷയത്തിൽ അഭിപ്രായം പറയുന്ന ആദ്യ രാജ്യ തലവനായി ട്രൂഡോ മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.