ലൈഫ് മിഷന്‍ കോഴ; സി.എം രവീന്ദ്രനെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ കോഴ; സി.എം രവീന്ദ്രനെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തര മണിക്കൂര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതിയില്‍ ഇ.ഡി എടുത്ത കള്ളപ്പണകേസില്‍ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രന്‍.

കരാര്‍ കിട്ടാന്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ കോഴ നല്‍കിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങള്‍ തേടുന്നത്.

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ലൈഫ് മിഷന്‍ കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇ.ഡിയുടെ കൈവശമുണ്ട്.

ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.