കേരളം ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികള്‍; മോഡിയുടെ 100 റാലികളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി

കേരളം ലക്ഷ്യമിട്ട് വമ്പന്‍ പദ്ധതികള്‍; മോഡിയുടെ 100 റാലികളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ലക്ഷ്യമിട്ട് വന്‍ പദ്ധതി പ്രഖ്യാപനത്തിനൊരുങ്ങി മോഡി സര്‍ക്കാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കുന്നതിന് കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. ന്യൂനപക്ഷ വോട്ടുകളിലാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ കേരളിത്തിനായി ഉണ്ടായേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കുന്നു.

കഴിഞ്ഞദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 100 റാലികളടക്കം വിപുലമായ തന്ത്രങ്ങളാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ബി.ജെ.പി തയാറാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പ്രഖ്യാപിക്കാനും പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും റാലി പ്രയോജനപ്പെടുത്തും. രാജ്യത്തെ 60 ന്യൂനപക്ഷ മണ്ഡലങ്ങള്‍ കണ്ടെത്തി പ്രത്യേക പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കും.

കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്കുമായിരിക്കും മുന്‍തൂക്കം. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് പ്രചാരണ പരിപാടികള്‍ വിപുലീകരിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ 30 ശതമാനത്തിലേറെയുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ പദ്ധതികള്‍ വിശദീകരിക്കും. സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്രനേതാക്കളെ നിയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.