'ഗവര്‍ണര്‍മാര്‍ക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല'; പരിഹാസവുമായി എം.കെ സ്റ്റാലിന്‍

'ഗവര്‍ണര്‍മാര്‍ക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല'; പരിഹാസവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: സംസ്ഥാന ഗവര്‍ണര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഗവര്‍ണര്‍ക്ക് വായ മാത്രമേ ഉള്ളൂവെന്നും ചെവിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

രാഷ്ട്രീയ രംഗത്തെ ഗവര്‍ണര്‍മാരുടെ പങ്കിനെകുറിച്ച് അടുത്തിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ മാസങ്ങള്‍ക്ക് ശേഷം ഗവര്‍ണര്‍ ആര്‍.എന്‍ രവി സര്‍ക്കാറിന് തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്റ്റാലിന്റെ പ്രതികരണം.

കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്ലാണ് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ തിരിച്ചയച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബില്‍ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.

പല സംസ്ഥാനങ്ങളിലും ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.