ഹാംബര്‍ഗ്: ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രോസ് ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗെ സ്ട്രീറ്റിലാണ് സംഭവം.
മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഹാംബര്‍ഗ് പൊലീസ് നല്‍കുന്ന സൂചന. പ്രാദേശിക സമയം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാലയത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ പള്ളിയിലേക്ക് ഇരച്ചു കയറിയ അക്രമി ചുറ്റും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ല.
മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പള്ളി കനത്ത പൊലീസ് വലയത്തിലാണ്. അക്രമികളില്‍ ആരെങ്കിലും പള്ളിക്കുള്ളില്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് സംശയമുള്ളതിനാല്‍ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.
2016 ഡിസംബറില്‍ ജര്‍മ്മനിയിലെ ഒരു ക്രസ്തുമസ് ചന്തയില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ ഒരു ടുണീഷ്യക്കാരന്‍ ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.