തിരുവനന്തപുരം: സാധാരണക്കാർക്ക് നേട്ടമാകുന്ന ജിഎസ്ടി നിരക്ക് ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ചരക്ക് - സേവന നികുതി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ വരുന്നത്.
സെപ്റ്റംബർ മൂന്നിന് ചേർന്ന 56ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാന പ്രകാരം ജിഎസ്ടി ബാധകമായ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്.
നികുതി നിരക്കിലുള്ള ഈ മാറ്റങ്ങളാണ് സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നത്. അവശ്യ സാധനങ്ങളുടെയും ദൈനം ദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിൻ്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.
പുതിയ ഭേദഗതി നടപ്പാകുമ്പോള്‍ പായ്ക്കു ചെയ്ത ഭക്ഷണ സാധനങ്ങളില്‍ മിക്കവയ്ക്കും വില കുറയും. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിവയ്ക്കും വില കുറയും.
സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉൽപന്നങ്ങളുടെ നികുതി നിരക്ക് 40 ശതമാനത്തിലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തിയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.