രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മോഡിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മോഡിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കേ, ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. അമേരിക്ക എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോ?

ഓപ്പറേഷന്‍ സിന്ദൂറിലെ ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളുമോ?, ട്രംപിന്റെ താരിഫ് വര്‍ധന മൂലം വെട്ടിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഉറപ്പുകള്‍ പ്രധാനമന്ത്രി നല്‍കുമോ?, അതോ എല്ലാവര്‍ക്കും അറിയാവുന്ന ജിഎസ്ടി നിരക്ക് മാറ്റത്തെ കുറിച്ച് പറയാനാണോ മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്നാല്‍ വിഷയം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നാളെ മുതല്‍ ജിഎസ്ടി നിരക്ക് മാറ്റം നിലവില്‍ വരാനിരിക്കേയാണ് മോഡിയുടെ അഭിസംബോധന എന്നത് ശ്രദ്ധേയമാണ്.

എച്ച് 1 ബി വിസ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതേ കുറിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോയെന്നും ആകാംക്ഷയുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ തിരിച്ചടി വിശദീകരിക്കാനാണ് മോഡി ഒടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.