രണ്ടര പതിറ്റാണ്ടിന് ശേഷം ഹോങ്കോങ് മെത്രാന്‍ ചൈനയിലേക്ക്; സന്ദര്‍ശനം ബെയ്ജിങ് മെത്രാന്റെ ക്ഷണം സ്വീകരിച്ച്

രണ്ടര പതിറ്റാണ്ടിന് ശേഷം ഹോങ്കോങ് മെത്രാന്‍ ചൈനയിലേക്ക്; സന്ദര്‍ശനം ബെയ്ജിങ് മെത്രാന്റെ ക്ഷണം സ്വീകരിച്ച്

ബെയ്ജിങ്: രണ്ടര പതിറ്റാണ്ടിന് ശേഷം ഹോങ്കോങ് മെത്രാന്‍ സ്റ്റീഫന്‍ ചോ ഏപ്രില്‍ മാസം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് സന്ദര്‍ശിക്കും. ബെയ്ജിങിലെ മെത്രാന്‍ ജോസഫ് ലി ഷാന്റെ ക്ഷണം സ്വീകരിച്ചാണ് ഏപ്രില്‍ പതിനേഴ് മുതല്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് സ്റ്റീഫന്‍ ചോ എത്തുന്നത്.

1994 ന് ശേഷം ഇത് ആദ്യമായിട്ടാണ് ഹോങ്കോങില്‍ നിന്ന് ഒരു മെത്രാന്‍ ചൈനീസ് തലസ്ഥാനത്ത് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുള്ള ഹോങ്കോങില്‍ വലിയൊരു ശതമാനം കത്തോലിക്ക വിശ്വാസികളുണ്ട്. 2018 ല്‍ മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും ഒപ്പുവെച്ച കരാര്‍ അടിസ്ഥാനമാക്കി ചൈനീസ് ഭരണകൂടം ഹോങ്കോങിലെ കത്തോലിക്ക സമൂഹത്തിന്റെ മേല്‍ പിടിമുറുക്കുന്നുവെന്നുളള ആരോപണം വൈദികരും മിഷണറിമാരും ഉന്നയിക്കുന്നുണ്ട്.

2021 മെയ് മാസത്തിലാണ് സ്റ്റീഫന്‍ ചോയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഹോങ്കോങിലെ മെത്രാനായി നിയമിക്കുന്നത്. ചോയുടെ മുന്‍ഗാമി കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വത്തിക്കാന്‍-ചൈന കരാറിന്റെ വലിയ വിമര്‍ശകനായിരുന്നു.

ഭരണകൂട ഭീകരതയ്‌ക്കെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടി സ്വരുപിച്ച ഫണ്ട് രജിസ്റ്റര്‍ ചെയ്തില്ലായെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വിചാരണ നേരിടുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.