ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കം; ആറ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്ര നടപടി

 ഖാലിസ്ഥാന്‍ അനുകൂല ഉള്ളടക്കം; ആറ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്ര നടപടി

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ അനുകൂല വാദങ്ങള്‍ പ്രചരിപ്പിച്ച ആറ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി. വിദേശ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ നിരോധിച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.

കഴിഞ്ഞ പത്ത് ദിവസങ്ങളിലായാണ് ആറ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ ക്രമസമാധാനം തകര്‍ക്കാന്‍ പോലും ഇടയായേക്കാവുന്ന വാദങ്ങളാണ് ചാനലുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പഞ്ചാബി ഭാഷയിലാണ് അവതരണമെന്നും അവര്‍ അറിയിച്ചു.

സാമൂഹ്യവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അല്‍ഗോരിതങ്ങളും ഉപയോഗിച്ച് സ്വയമേ നടപടിയെടുക്കാന്‍ യൂട്യൂബിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കമെത്തുന്നതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നടപടി സ്വീകരിക്കുക എന്നത് യൂട്യൂബിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.