മുംബൈ: ഭീമ കൊറോഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ 83 കാരനായ സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും നല്‍കി.
തലോജ ജയില്‍ അധികൃതര്‍ ഒരാഴ്ച മുൻപ് അദ്ദേഹത്തിന് സിപ്പര്‍ കപ്പ് നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പാര്‍ക്കിന്‍സണ്‍സ് ബാധിതനായ സ്റ്റാന്‍ സ്വാമി ഒരു മാസമായി വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് വരികയായിരുന്നു.
ഇപ്പോള്‍ ജയില്‍ ആശുപത്രിയിലാണ് ഇദ്ദേഹം. മാവോവാദി ബന്ധം ആരോപിച്ച് ഒക്‌ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളിയിരുന്നു. സ്വാമിയുടെ അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.