'അനുചിതം'; ഷാഫി പറമ്പിലിനെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

'അനുചിതം'; ഷാഫി പറമ്പിലിനെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലിനെതിരായ വിവാദ പരാമര്‍ശം സ്പീക്കര്‍ പിന്‍വലിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി തോല്‍ക്കുമെന്ന പരാമര്‍ശം അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ് നടത്തുമെന്ന് ഷംസീര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ റൂളിങ് നടത്താന്‍ സ്പീക്കര്‍ തയ്യാറായത്. ഈ റൂളിങ്ങില്‍ ഷാഫി പറമ്പില്‍ ഇനി പാലക്കാട് ജയിക്കില്ല, തോല്‍ക്കും എന്ന് മൂന്നുവട്ടം സ്പീക്കര്‍ പരാമര്‍ശിച്ചിരുന്നു.

അതേസമയം സഭയ്ക്കകത്ത് നടത്തിയ സമാന്തര സഭ തീര്‍ത്തും തെറ്റായ നടപടിയാണെന്ന് ഷംസീര്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പുറത്ത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തതിനെയും വിമര്‍ശിച്ച സ്പീക്കര്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.