ഹോര്‍ട്ടികോര്‍പ്പ് പറ്റിച്ചു; കടം കേറി മൈസൂരുവിലെ കര്‍ഷകര്‍; തിരുവനന്തപുരത്ത് സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ്

ഹോര്‍ട്ടികോര്‍പ്പ് പറ്റിച്ചു; കടം കേറി മൈസൂരുവിലെ കര്‍ഷകര്‍; തിരുവനന്തപുരത്ത് സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ്

ബംഗളൂരു: ഹോര്‍ട്ടികോര്‍പ്പിനെ വിശ്വസിച്ച് കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. 12 ലക്ഷം രൂപയാണ് അവര്‍ക്ക് ഇനിയും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത്. ഈ മാസത്തിനകം പണം തന്നില്ലെങ്കില്‍ തിരുവനന്തപുരത്ത് ഹോര്‍ട്ടികോര്‍പ്പിന് മുന്നില്‍ സമരമിരിക്കുമെന്ന് കര്‍ഷക കൂട്ടായ്മയായ റൈത്തമിത്രയുടെ ചെയര്‍മാന്‍ കുരുബൂര്‍ ശാന്തകുമാര്‍ പറഞ്ഞു.

മൈസുരുവില്‍ 1200 കര്‍ഷകര്‍ ഒന്നിച്ച് ചേര്‍ന്ന് പഴം, പച്ചക്കറി, ധാന്യങ്ങള്‍ അടക്കം കൃഷി ചെയ്യുന്ന കര്‍ഷക കൂട്ടായ്മയാണ് റൈത്തമിത്ര. കേരളമാണ് പ്രധാന മാര്‍ക്കറ്റ്. 2016 മുതല്‍ കേരളത്തിലേക്കും, ഹോര്‍ട്ടികോര്‍പ്പിനും പച്ചക്കറികള്‍ ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്. പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും അഡ്വാന്‍സ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാന്‍ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്.

ഒന്നാം കോവിഡ് തരംഗ കാലത്ത് 94 ലക്ഷം രൂപയായിരുന്നു ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കിട്ടാനുണ്ടായിരുന്നത്. പല തവണ കൃഷിമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ കണ്ടപ്പോള്‍ കുറച്ച് പണം കിട്ടി. ലോണെടുത്താണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ പണം കൊടുക്കുന്നത്. അങ്ങനെ പലിശയിനത്തില്‍ മാത്രം 20 ലക്ഷം അധികം ബാധ്യത വന്നു. ഇനിയും പണം കിട്ടിയില്ലെങ്കില്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.