ന്യൂഡല്‍ഹി: മെക്സിക്കന്‍ പ്രതിനിധി സംഘം ഇന്ത്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചു. മെക്സിക്കന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗം സാല്‍വഡോര്‍ കാരോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. സംഘാംഗങ്ങള്‍ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി.
മെക്സിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം ഇന്ത്യയും മെക്സിക്കോയും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടൂതല്‍ ശക്തിപ്പെടുത്തുമെന്ന് ഓം ബിര്‍ല പറഞ്ഞു. ജി 20 രാജ്യങ്ങളിലെ പാര്‍മെന്റ് സ്പീക്കര്‍മാരുടെ പി-20 സമ്മേളനം ഈ വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംഘടിപ്പിക്കുമെന്നും ബിര്‍ള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മെക്സിക്കന്‍ പ്രസിഡന്റുമായുളള സൗഹ്യദം ഇന്ത്യയും മെക്സിക്കോയും തമ്മിലുളള സാമ്പത്തിക ബന്ധം വര്‍ധിപ്പിച്ചുവെന്നും ബിര്‍ള പരാമര്‍ശിച്ചു. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഓം ബിര്‍ള പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഓം ബിര്‍ള മെക്സിക്കോയില്‍ സന്ദര്‍ശനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v