യുഎഇ മഴ, വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

യുഎഇ മഴ, വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

ഫുജൈറ:മഴപെയ്തതിനെ തുടർന്ന് റോഡില്‍ നിന്നും വാഹനം തെന്നിമാറിയുണ്ടായ അപകടത്തില്‍ സ്വദേശി യുവതിയ്ക്ക് ദാരുണാന്ത്യം. ഫുജൈറയിലെ അല്‍ ഫസീല്‍ മേഖലയിലാണ് ദുരന്തമുണ്ടായത്.മഴ പെയ്തതിനെ തുടർന്ന് നനഞ്ഞുകിടന്ന റോഡില്‍ നിന്ന് വാഹനം തെന്നിമാറി റോഡരികിലെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഫുജൈറ ബീച്ച് റൗണ്ട് എബൗട്ടിലേക്ക് വരുന്ന റോഡിലെ അല്‍ ഫസീല്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായതെന്നും ആ സമയത്ത് മഴയുണ്ടായിരുന്നുവെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ-ധൻഹാനി പറഞ്ഞു. അപകടം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്നും മഴമുന്നറിയിപ്പ്

രാജ്യത്ത് ഇന്നും മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകും. ഒമാന്‍ കടലില്‍ ആറടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പൊടിക്കാറ്റ് വീശും. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലേക്കുളള ഉല്ലാസ യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.