ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് 15 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. 15 ബാറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ റബീഹുള്‍ ഹക്ക് എന്നയാളാണ് അറസ്റ്റിലായത്. വിവേക് എക്സ്പ്രസിലാണ് കഞ്ചാവ് നിറച്ച ബാറ്റുകളുമായി ഇയാള്‍ ചെങ്ങന്നൂരില്‍ എത്തിയത്.
ഒഡീഷയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടു വന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കളിപ്പാട്ടം വില്‍പനയ്ക്കായി എത്തുന്നയാള്‍ എന്ന തരത്തിലാണ് ഇയാള്‍ പൊലീസിനോട് സംസാരിച്ചത്. എന്നാല്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബാറ്റുകളുടെ അസാധാരണ ഭാരമാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയില്‍വേ പൊലീസും റെയില്‍വേ ഇന്റലിജന്‍സും എക്സൈസും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ബാറ്റിന്റെ പൊള്ളയായ ഉള്‍ഭാഗത്താണ് കഞ്ചാവ് നിറച്ചിരുന്നത്. ബാറ്റിന്റെ പിടിയിലൂടെയും വശങ്ങള്‍ കീറിയുമാണ് ബാറ്റിനുള്ളില്‍ കഞ്ചാവ് നിറച്ചിരുന്നത്. ബാറ്റിന്റെ വശങ്ങള്‍ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നു.
ഇയാള്‍ ഒറ്റയ്ക്കാണോ, മറ്റ് സ്റ്റേഷനുകളിലും ഇത്തരം ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഓണം അടക്കമുള്ള വിശേഷ ദിവസങ്ങള്‍ കണക്കുകൂട്ടിയാണ് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സാഹചര്യം കണക്കിലെടുത്ത് പൊലീസും എക്സൈസും റെയില്‍വേ പൊലീസും സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.