ദുബായ്: പൗരന്മാരുടെ വില്ലകള്‍ നിര്‍മിക്കുന്നതില്‍ തട്ടിപ്പ് നടക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി. വില്ലകളുടെ ആകൃതിയിലും ഘടനയിലും മാറ്റം വരുത്തി നിര്‍മ്മാണം നടത്തിയ നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ദുബായ് ബില്‍ഡിങ് നിയമത്തില്‍ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സികള്‍ക്ക് മുനിസിപ്പാലിറ്റി നോട്ടീസ് നല്‍കി. ഡിസൈനില്‍ അനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം അതനുസരിച്ചു കെട്ടിട നിര്‍മ്മാണത്തില്‍ കൂടുതല്‍ പണികള്‍ നടത്തും. ഇതിലൂടെ വീട്ടുടമകള്‍ക്ക് നിര്‍മാണത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും.
അനാവശ്യമായ ഡിസൈന്‍ ഒഴിവാക്കിയും ഭവന നിര്‍മാണ ചെലവ് കുറയ്ക്കുന്നതിനുമായി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിര്‍മാണ മേഖലയിലെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും, വീട്ടുടമകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വിശദീകരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.