ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.
മോഡിയുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ആരോപിപിച്ച കെ.സി വേണുഗോപാല്‍, പാര്‍ലമെന്റിലെ രാഹുലിന്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിന്റെ ശബ്ദമുയര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദംഹം കൂട്ടിച്ചേര്‍ത്തു.
അഭിമന്യുവിനെ പദ്മവ്യൂഹത്തില്‍പ്പെടുത്തിയത് പോലെ രാഹുലിനെ കേസുകളില്‍ കുടുക്കിയിരിക്കുകയാണ്. എല്ലാ വെല്ലുവിളികളെയും നേരിടും. വിധിക്കെതിരെ അപ്പീല്‍ നല്‍കാനായി പ്രത്യേക നിയമസംഘത്തെ രൂപീകരിക്കും. മനു അഭിഷേക് സിംഗ് വി, പി.ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, വിവേക് തന്‍ഖ, രാഹുലിന്റെ അഭിഭാഷകന്‍ ആര്‍.എസ് ചീമ എന്നിവരാണ് വിദഗ്ധ സമിതിയിലുണ്ടാവുകയെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.