പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുന്ന പൂമ സ്റ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഡ്രീംസ് 2023 എന്ന മെഗാ മ്യൂസിക് ഷോയും ഇതിന്റെ ഭാഗമായി നടക്കും. ജൂലൈ 29-ന് പെര്‍ത്തിലെ ഹാരിസ്‌ഡേല്‍ കാരി ബാപ്റ്റിസ്റ്റ് ഓഡിറ്റോറിയത്തിലാണ് മ്യൂസിക് ഷോ നടക്കുന്നത്.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ആദ്യ മത്സരമാണിത്. പെര്‍ത്തിന് പുറത്തുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തുക. ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടുന്ന ഗായകര്‍ക്ക് ജൂലൈ 29 ന് പെര്‍ത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നേരിട്ടെത്തി ഗാനമാലപിക്കാനുള്ള അവസരം ലഭിക്കും.
പെര്‍ത്തൊഴികെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ ആദ്യ റൗണ്ട് മത്സരം മെയ് ആറിനും പെര്‍ത്തിലും സമീപപ്രദേശങ്ങളിലുള്ള മത്സരാര്‍ത്ഥികളുടെ പ്രാഥമിക റൗണ്ട് മത്സരം ജൂണ്‍ മൂന്നിനും ആയിരിക്കും നടക്കുക.
പ്യൂമ സ്റ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിലെ വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡ്, മൊമെന്റോ എന്നിവ കൂടാതെ കേരളത്തില്‍ നിന്നുള്ള പ്രശസ്ത മ്യൂസിക് ബാന്‍ഡിനോടൊപ്പം പെര്‍ഫോമന്‍സ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും.
രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി ഏപ്രില്‍ 15 ആണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. https://forms.office.com/r/WFk8ZkzA09
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.