കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തെ തുടര്‍ന്ന് റണ്‍വേ രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് അടച്ചു.
റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പറന്നുയരാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. ഹെലികൊപ്റ്റര്‍ നീക്കിയ ശേഷം റണ്‍വേ തുറക്കും.
ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നു പേരും കോസ്‌റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ്. റണ്‍വേയ്ക്ക് തൊട്ടപ്പുറത്ത് ഹെലികോപ്റ്റര്‍ കിടക്കുന്നതിനാലാണ് റണ്‍വേ തല്‍ക്കാലം അടച്ചത്. ഹെലികോപ്റ്റര്‍ നീക്കിയ ശേഷം റണ്‍വേ ഉടന്‍ തുറക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v