ദീവയിലും ചാറ്റ് ജിപിടി സേവനം ലഭ്യം

ദീവയിലും ചാറ്റ് ജിപിടി സേവനം ലഭ്യം

ദുബായ്:ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് ചാറ്റ് ജിപിടി സൗകര്യം ലഭ്യമാക്കി അധികൃതർ. 24 മണിക്കൂറും ഉപഭോക്തൃപിന്തുണനല്‍കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ചാറ്റ് ജിപിടി സേവനം ലഭ്യമാക്കുന്നത്.

ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുളള അന്വേഷണങ്ങള്‍, സേവന അഭ്യർത്ഥനകള്‍, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കും. സേവനം ലഭ്യമാക്കാനും ബില്ല് അടയ്ക്കാനുമുളള നടപടിക്രമങ്ങള്‍ മറ്റ് സേവനങ്ങള്‍ ലഭിക്കുന്നതെങ്ങനെ എന്നതടക്കമുളള കാര്യങ്ങള്‍ വിശദമായി ഉപഭോക്താക്കള്‍ക്ക് ചാറ്റ് ജിപിടിയിലൂടെ ലഭ്യമാകും.

ഇത് കൂടാതെ ഉപഭോക്തൃ സേവനത്തിന് പുറമെ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ, മെമ്മോകളും റിപ്പോർട്ടുകളും തയ്യാറാക്കൽ, കരാറുകള്‍ തയ്യാറാക്കല്‍, പരിശീലനം തുടങ്ങിയ മേഖലകളിലും ചാറ്റ് ജിപിടി സേവനം ലഭ്യമാക്കും. 2017 ല്‍ നി‍ർമ്മിത ബുദ്ധി സേവനമായ റാംമാസ് ദേവ ലഭ്യമാക്കിയിരുന്നു. ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ച് റാംമാസിന്‍റെ പ്രവർത്തനം വിപുലീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.