മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പില്‍ പ്രവേശിപ്പിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് ദുരന്തത്തില്‍പ്പെട്ടത്. കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാന കേന്ദ്രമായ സിയൂഡാഡ് ജുവാരസ് പട്ടണത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
തീപിടിത്തം ഉണ്ടായ സമയത്ത് ക്യാമ്പില്‍ 68 പേരാണ് ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും വെനസ്വേലന്‍ വംശജരാണെന്നാണ് സൂചന. പരിക്കേറ്റവരെ പ്രദേശത്തെ നാല് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മേഖല യുഎസ് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോയിന്റാണ്.
അമേരിക്കയിലേക്ക് കടക്കാനായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് വേണ്ടി നിരവധി ഷെല്‍ട്ടറുകളാണ് ഇവിടെയുള്ളത്. അപകടത്തില്‍ മെക്സിക്കന്‍ എജി ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മെക്സിക്കന്‍ അധികൃതര്‍ തയാറായിട്ടില്ല.
മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കു പ്രതിമാസം രണ്ടു ലക്ഷത്തിലധികം പേര്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണു കണക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.