തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കി വടകര എംഎല്‍എ കെ.കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണി.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിലായിരുന്നു കെ.കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമയ്‌ക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു.
സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് നടപടിയെടുത്തില്ല. സച്ചിന്‍ അടക്കം സൈബര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം.
സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് അപമാനിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഈ പരാതിയില്‍ സൈബര്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.