ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;പ്രാർത്ഥനയോടെ വിശ്വാസികൾ

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;പ്രാർത്ഥനയോടെ വിശ്വാസികൾ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മാർപാപ്പ ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു.

ഓശാന ഞായറാഴ്ച കുർബാനയും, അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളും നടക്കാനിരിക്കെയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏപ്രിൽ അവസാനം അദ്ദേഹം ഹംഗറി സന്ദർശിക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ ബുധനാഴ്ചകളിൽ നടത്താറുള്ള വിശ്വാസികളുമായുള്ള പതിവ് കൂടിക്കാഴ്ചക്ക് ശേഷം മാർപാപ്പയ്ക്ക് ഹൃദയസംബന്ധമായ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രി എത്തിക്കുകയായിരുന്നു എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർപ്പാപ്പയുടെ അടുത്ത ആഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുമ്പോൾ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും മാർപാപ്പയ്ക്ക് കൊവിഡ് ഇല്ലെന്നും ബ്രൂണി വ്യക്തമാക്കി. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.