റിയാദ്: രാജ്യത്ത് വിദേശികള്‍ക്ക് സ്വത്ത് വാങ്ങാനും കൈവശം വയ്ക്കാനും വില്‍ക്കാനും അനുവദിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തിലായേക്കും.റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദാണ് ഇക്കാര്യം അറിയിച്ചത്. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്ന പുതിയ നിയമം അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നും അൽ ഹമ്മാദ് വ്യക്തമാക്കി.
ചട്ടങ്ങൾക്ക് അനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്ത് വകകളും വിദേശികൾക്ക് സ്വന്തമാക്കാനുള്ള അനുമതി നൽകുന്നതായിരിക്കും നിയമം. മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശം വെക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിദേശ ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.