കൊച്ചിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച: നഗരത്തില്‍ രൂക്ഷഗന്ധം; ചോര്‍ച്ചയുണ്ടായത് അദാനി കമ്പനിയുടെ പൈപ്പ് ലൈനില്‍

കൊച്ചിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച: നഗരത്തില്‍ രൂക്ഷഗന്ധം; ചോര്‍ച്ചയുണ്ടായത് അദാനി കമ്പനിയുടെ പൈപ്പ് ലൈനില്‍

കൊച്ചി: കൊച്ചിയില്‍ വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്ന പൈപ്പ് ലൈനില്‍ ചോര്‍ച്ച. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായത്. ഇതോടെ കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിലാണ് രൂക്ഷഗന്ധം പടര്‍ന്നു.

പലര്‍ക്കും ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ആണ് ചോര്‍ന്നത്. രൂക്ഷഗന്ധം ഒഴിച്ചാല്‍ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.