കനത്ത പോളിംഗ്; 50% @ 1.30

കനത്ത പോളിംഗ്; 50% @ 1.30

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഉച്ചയ്ക്ക് 1.30ന് ലഭ്യമായ കണക്കനുസരിച്ച് പോളിംഗ് 50 ശതമാനത്തിലെത്തി.. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. 51.95 ശതമാനം. കുറവ് തിരുവനന്തപുരം ജില്ലയിലും. 46.03 ശതമാനം. കൊല്ലം - 49.89 ശതമാനം, പത്തനംതിട്ട - 50.42 ശതമാനം, ഇടുക്കി - 51.02 ശതമാനം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഉച്ചയ്ക്ക് 1.30 വരെയുള്ള കണക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 38.23 ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 40.88 ശതമാനവും പോളിംഗ് നടന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് ആരംഭിച്ചതെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുന്‍ കരുതലുകളെല്ലാം തകിടം മറിഞ്ഞു. അഞ്ചു ജില്ലകളിലേയും ഒട്ടുമിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാര്‍ സാമൂഹ്യ അകലം എന്ന നിര്‍ദേശം ലംഘിച്ചു. വോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചതാണ് മറ്റൊരു സംഭവം. പത്തനംതിട്ട ജില്ലയിലെ നാരായണമൂഴി പഞ്ചായത്തിലും ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിലുമാണ് വോട്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായത്.

പ്രായാധിക്യം മറന്ന് വയോജനങ്ങള്‍ ഈ കോവിഡ് കാലത്തും കൂട്ടമായി വോട്ടു ചെയ്യാനെത്തുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ ആണ് കാണപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 88,26,620 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.