വത്തിക്കാന്‍ സിറ്റി: കാനഡയിയില്‍ നിന്നും തന്നെ കാണാനെത്തിയ ബിഷപ്പുമാര്‍ക്ക് തദ്ദേശീയ പുരാവസ്തുക്കള്‍ സമ്മാനമായി നല്‍കി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വത്തിക്കാന്‍ മ്യൂസിയങ്ങളിലെ ഗോത്രവര്‍ഗ ശേഖരങ്ങളില്‍ നിന്ന് 62 കലാ സൃഷ്ടികളാണ് പരിശുദ്ധ പിതാവ് കനേഡിയന്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയത്.
കാനഡ സെന്റ്-ആന്‍-ഡി-ലാ-പൊക്കാറ്റിയേറിലെ ബിഷപ്പും കനേഡിയന്‍ കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായ മോണ്‍സിഞ്ഞോര്‍ പിയറി ഗൗഡ്രോള്‍ട്ട്, വാന്‍കൂവറിലെ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത്, കനേഡിയന്‍ ബിഷപ്പുമാരുടെ സെക്രട്ടറി ജനറല്‍ ഫാദര്‍ ജീന്‍ വെസീന എന്നിവരെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴാണ് പാപ്പ സമ്മാനം നല്‍കിയത്.
'ഇത് സഭാപരമായ പങ്കുവയ്ക്കലിന്റെ ഒരു പ്രവൃത്തിയാണ്. അതിലൂടെ പത്രോസിന്റെ പിന്‍ഗാമി കാനഡയിലെ സഭയെ ഈ വസ്തുക്കള്‍ ഏല്‍പ്പിക്കുന്നു. വിശ്വാസവും തദ്ദേശീയ ജനതയുടെ സംസ്‌കാരങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു'- വത്തിക്കാന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.